എസ് എഫ് ഐ അഖിലേന്ത്യാ ജാഥയെ തമിഴ്നാട്ടിൽ തടഞ്ഞു കണ്ണൂരിൽ പ്രതീകാത്മക ജാഥ

തമിഴ്‌നാട്ടിൽ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജാഥ തടഞ്ഞതിൽ പ്രതിഷേധിച്ച്‌ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതികാത്മകജാഥ


 കണ്ണൂർ  വിവേചനങ്ങളില്ലാത്ത ശാസ്ത്രീയവും പുരോഗമനപരവുമായ വിദ്യാഭാസം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു നയിക്കുന്ന ദക്ഷിണേന്ത്യൻ ജാഥയെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ആർ എസ് എസ് ‐ ബിജെപി നിർദേശ പ്രകാരം തടഞ്ഞു. ബിജെപിക്ക് എതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥിനി സോഫിയയെ അറസ്റ്റ് ചെയ്ത സംഭവം മാധ്യമങ്ങളും   പൊലീസും രഹസ്യമാക്കി വച്ചിരിക്കുകയാണ്.  രാജ്യത്തെ ജനാധിപത്യവകാശം തകർക്കുന്ന കേന്ദ്ര ഗവൺമെന്റിനെതിരെയുള്ള പ്രഭോഷം  തടയാനാണ് ഉദ്ദേശ്യമെങ്കിൽ നടത്തുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയത്. നിശ്ശബ്ദമാക്കാനാകില്ല പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ജാഥ എസ്എഫ്ഐ മുൻ സംസ്ഥാന  പ്രസിഡന്റ്‌ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌  ഷിബിൻ കാനായി അധ്യക്ഷനായി.  ദിഷ്ണപ്രസാദ്, സി പി ഷിജു, മുഹമ്മദ് ഫാസിൽ, കെ ശ്രീജിത്ത്, ഇ കെ ദൃശ്യ, ടി പി നിവേദ്, പ്രജീഷ് ബാബു, വിഷിജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News