തലശേരി‐ വളവുപാറ പാത നവീകരണം കരാര്‍ കാലാവധി തീരുന്നു; റോഡുപണി പൂർത്തിയായില്ല

കാലവർഷക്കെടുതികൾക്കുശേഷം തലശേരി‐ വളവുപാറ റോഡ‌് നവീകരണം പുനരാരംഭിച്ചപ്പോൾ


 സ്വന്തം ലേഖകൻ ഇരിട്ടി  കെഎസ്ടിപി പദ്ധതിഭാഗമായി നടക്കുന്ന  തലശേരി ‐വളവുപാറ പാത നവീകരണ പ്രവ്യത്തി കാലാവധി സെപ‌്തംബറിൽ തീരും.   53 കിലോമീറ്റർ റോഡ‌്,  ഏഴ് പാലങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കാനാണ‌്.  ലക്ഷ്യമിട്ടത്.    നാല‌് പാലംമാത്രമാണ‌്  പൂർത്തിയാവുന്നത്. ഇരിട്ടി, കൂട്ടുപുഴ, എരഞ്ഞോളി, കരേറ്റ പാലങ്ങളുടെ നിർമാണം പാതിവഴിക്കാണ‌്. 53 കിലോമീറ്റർ റോഡിൽ 25 ശതമാനം  നവീകരിക്കാനുണ്ട‌്.  കാലാവധിക്കകം പ്രവൃത്തി തീർക്കാൻ  തലശേരി‐ കളറോഡ‌്,  കളറോഡ് ‐ വളവുപാറ രണ്ട‌് റിച്ചാക്കിയാണ‌് റോഡ‌്  വിഭജിച്ചത‌്.  ഒന്നാം റീച്ചിലെ  30ൽ 18 കിലോമീറ്ററിൽ പ്രവൃത്തി തീർന്നു. കരേറ്റ, കളറോഡ് പാലങ്ങളുടെ നിർമാണം പൂർത്തിയാവുന്നു.  എരഞ്ഞോളി പാലം നിർമാണം  പ്രതിസന്ധിയിലാണ‌്. പുതിയ പാലത്തിന‌് തൂണുകൾ നിർമിച്ചശേഷം  പാലത്തിന‌്  ഉയരക്കൂടുതൽ വേണമെന്ന നിർദേശമുയർന്നു. ഇതിനുവേണ്ട അധിക സ്ഥലമേറ്റെടുക്കൽ പൂർത്തിയായെങ്കിലും പാലത്തിന്റെ പുതുക്കിയ രൂപരേഖ ലഭിച്ചില്ല. ഡൽഹിയിലെ  ദിനേശ് ചന്ദ്ര അഗർവാൾ കമ്പനിയാണ് ഒന്നാം റീച്ചിലെ കരാറുകാർ. ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിർമാണം വെല്ലുവിളിയാവും. ഇതിനകം ഉളിയിൽ പാലം നിർമാണം പൂർത്തിയായി. ഇരിട്ടി ടൗണടക്കം മൂന്നുകിലോമീറ്റർ റോഡ‌് നവീകരണമാണ‌് റോഡ‌് പരിഷ‌്കരണപ്രവൃത്തിയിൽ ബാക്കി.  നവീകരണത്തിന്റെ ഭാഗമായി കുന്നുകളിടിച്ച സ്ഥലങ്ങളിലെ കനത്ത മണ്ണിടിച്ചിലിന‌് പരിഹാരമുണ്ടാക്കണം.  കീഴൂരിനടുത്ത കാമ്യാട‌് വളവ‌്, കുന്നോത്ത‌് ബെൻഹിൽ, വള്ളിത്തോട്, വളവുപാറ ഭാഗങ്ങളിലാണ‌് മണ്ണിടിച്ചിൽ ശക‌്തം. ഇവിടങ്ങളിൽ അധിക ഭൂമി ലഭ്യമാക്കി സുരക്ഷാ മതിലുകൾ നിർമിക്കേണ്ടിവരും.   പുഴയിൽ നീരൊഴുക്ക‌് ശക്തമായതിനാൽ ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിർമാണം   പ്രതിസന്ധിയിലാണ‌്.  ഇരിട്ടി പാലം പൈലിങ‌് പ്രവൃത്തി  ഏറെ നീണ്ടുപോയി. കൂട്ടുപുഴ പാലം നിർമാണം കർണാടക വനം വകുപ്പിന്റെ എതിർപ്പിൽ് മുടങ്ങിയിട്ട‌് മാസങ്ങളായി. തർക്കം പരിഹരിച്ച‌് പാലം പണി പുനരാരംഭിക്കാനായില്ല.      Read on deshabhimani.com

Related News