പൈപ്പിടൽ തുടങ്ങി

അമൃത് പദ്ധതിയുടെ കുടിവെള്ള വിതരണത്തിനായി വളപട്ടണം പുഴയിലൂടെ പൈപ്പ് സ്ഥാപിക്കുന്നു.


 സ്വന്തം ലേഖകൻ പാപ്പിനിശേരി കണ്ണൂർ നഗരത്തിന്റെ ദാഹമകറ്റാൻ തെളിനീരുമായി അമൃത‌് പദ്ധതി.  കണ്ണൂർ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ സംസ്ഥാന ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ  പദ്ധതിയുടെ പൈപ്പിടൽ തുടങ്ങി.  വളപട്ടണം പുഴയിലാണ് പൈപ്പ് സ്ഥാപിക്കുന്നതിന് തുടക്കമിട്ടത്. 450 മീറ്ററോളം നീളത്തിൽ പുഴയുടെ അടിത്തട്ടിൽ പൈപ്പിടും.19 കോടി രൂപയാണ് വകയിരുത്തിയത്. കല്യാശേരി പഞ്ചായത്ത് പരിധിയിലെ മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്തുനിന്ന് പള്ളിക്കുന്നിൽ ജല അതോറിറ്റിയുടെ സ്ഥലത്ത് 25 ലക്ഷം രൂപ  ചെലവഴിച്ച്  നിർമിച്ച കൂറ്റൻ ടാങ്കിലാണ് വെള്ളം സംഭരിക്കുക. ഒഴക്രോം, പാളിയത്ത് വളപ്പ്, കോലത്തുവയൽ, പാപ്പിനിശേരി വഴി വളപട്ടണം പാലത്തിന്റെ സമീപം എത്തിക്കുന്ന രീതിയിലാണ് പൈപ്പ് സ്ഥാപിക്കുന്നത്.  വളപട്ടണം പുഴയുടെ അടിത്തട്ടിൽ കൂടി പൈപ്പ് ഇടാൻ ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടും.  പാലത്തിനടിയിൽനിന്ന് യോജിപ്പിക്കുന്ന പൈപ്പുകൾ പഴയ കണ്ടൽപാർക്കിന് സമീപത്തേക്ക് ഫൈബർ ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ച് മാറ്റിയാണ് എത്തിക്കുന്നത്. 250 മീറ്ററോളം ഇതിനകം യോജിപ്പിച്ചു കഴിഞ്ഞു. ഹൈദരാബാദിലെ കോയ ആൻഡ‌് കമ്പനിയാണ്  കരാർ എടുത്തത്. 2019 ൽ കമീഷൻ ചെയ്യും.  Read on deshabhimani.com

Related News