വിടവാങ്ങിയത് ചുമർചിത്രകലയിലെ പ്രതിഭമട്ടന്നൂർ കെ കെ വാര്യരുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ചുമർചിത്രകലയിലെ പ്രതിഭയെ.  ചുമർചിത്രകലയിൽ പ്രത്യേക വൈദഗ്ധ്യമുള്ള വാര്യരുടെ കൈയ്യിൽ ഒട്ടേറെ ചുമർചിത്ര ശേഖരവുമുണ്ട്. മട്ടന്നൂർ കല്ലൂർ സ്വദേശിയായ വാര്യർ  തലശേരി സ്കൂൾ ഓഫ് ആർട്സിൽനിന്ന് ചിത്രകലാ പഠനം പൂർത്തിയാക്കി. കേള സർവകലാശാലയിൽ ചിത്രകലാ അധ്യാപകനായി. കെച്ചി നേവൽബേസിലും കേന്ദ്രീയ വിദ്യാലയത്തിലും ജോലിചെയ്തു. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും നിരവധി ചുമർചിത്രങ്ങൾ രചിച്ച വാര്യർക്ക് അനേകം ശിഷ്യന്മാരുമുണ്ട്.    ക്ഷേത്രങ്ങൾ നവീകരിക്കുന്ന ഘട്ടത്തിൽ ചുമർചിത്രങ്ങൾ കേടുകൂടാതെ അടർത്തിയെടുത്ത്  സൂക്ഷിക്കുന്നതിൽ വിദഗ്ധനായിരുന്നു. ചുമർചിത്രകലയിലെ വൈദഗ്ധ്യം പരിഗണിച്ച് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. 1969, 74, 78 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടി. മികച്ച ഗ്രന്ഥകാരൻകൂടിയായ അദ്ദേഹം ലേഖനങ്ങളും പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചിത്രാനുഭവങ്ങൾ എന്ന പേരിൽ  ചിത്രകലാ അനുഭവങ്ങളുടെ സമാഹാരവും പുറത്തിറക്കി. സംസ്കാരം ചൊവ്വാഴ്ച മട്ടന്നൂർ കല്ലൂരിലെ തറവാട്ട് വളപ്പിൽ നടക്കും. Read on deshabhimani.com

Related News