വില ഏകീകരിച്ച‌് ഒറ്റ നികുതി ഏർപ്പെടുത്തണം: പെട്രോളിയം ഡീലേഴ‌്സ‌് അസോ.കണ്ണൂർ  വില ഏകീകരിച്ച‌് ഒറ്റ നികുതിയിൽ പെട്രോളിയം മേഖലയെ ഉൾപ്പെടുത്തണമെന്ന‌് ജില്ലാ പെട്രോളിയം ഡീലേഴ‌്സ‌് അസോസിയേഷൻ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു.  ഇന്ധനസംഭരണ ശാല ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിന‌് ജനങ്ങളെ ബോധവൽകരിക്കാനും യോഗം തീരുമാനിച്ചു. മർബര ബീച്ച‌് ഹൗസിൽ ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് ഉദ‌്ഘാടനംചെയ‌്തു. എ വി ബാലകൃഷ‌്ണൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ‌് കെ പി ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, എം വേണുഗോപാൽ  എന്നിവർ സംസാരിച്ചു.  പ്രസിഡന്റായി എ വി ബാലകൃഷ‌്ണനെയും സെക്രട്ടറിയായി കെ വി രാമചന്ദ്രനെയും ട്രഷററായി കെ വി സുധനെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News