മഴയില്ലാഞ്ഞിട്ടും പുഴയിൽ ജലനിരപ്പുയർന്നത‌് ആശങ്ക പടർത്തി

ഞായറാഴ‌്ച നിറഞ്ഞുകവിഞ്ഞൊഴുകിയ ബാവലിപ്പുഴ.


ഇരിട്ടി മഴ നിലച്ചിട്ടും പുഴയിൽ ജലനിരപ്പ‌് ക്രമാതീതമായി ഉയർന്നത‌് ഉരുൾപൊട്ടലിന്റെ പ്രതീതിയുണ്ടാക്കി. ഞായറാഴ‌്ച വൈകിട്ട‌്  ആറരയോടെ ആറളം വനത്തിൽ ഉരുൾപൊട്ടിയെന്ന ആശങ്കയിലാണ‌് ജനങ്ങൾ.  ചീങ്കണ്ണി, കക്കുവ പുഴകൾ നിറഞ്ഞുകവിഞ്ഞു. ആറളം ഫാം പുനരധിവാസ മേഖലയിലെ മൂന്ന് വീടുകളിൽ വെള്ളം കയറി. മഴയില്ലാത്ത പുഴകൾ നിറഞ്ഞുകവിഞ്ഞതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.  അപൂർവ പ്രതിഭാസത്തിൽ ജനങ്ങൾ ആശങ്കയിലാണ‌്. മഴയില്ലാതെ ചീങ്കണ്ണി, കക്കുവാ പുഴകൾ കലങ്ങിമറിഞ്ഞ‌് നിറഞ്ഞൊഴുകിയത്പരിഭ്രാന്തിയായി. ആറളം ഫാമിലെ താമസക്കാരായ സോമൻ, അനിതാ ശശി, ഒടുക്കൻ എന്നിവരുടെ വീടുകളിലാണ‌് വെള്ളം കയറിയത‌്. ഈയിടെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകളാണിത‌്.  അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി . പുഴക്കരയിലെ ജനങ്ങൾക്ക‌് ജാഗ്രതാ നിർദേശം നൽകി.  അരമണിക്കൂറിനകം പുഴകളിലെ ജലവിതാനം പൂർവസ്ഥിതിയിലായതോടെ ഭീതിയകന്നു.  ആശങ്ക നിലനിൽക്കുന്നുണ്ട‌്.      Read on deshabhimani.com

Related News