കേരളത്തിന‌് ഭോപാലിന്റെ കാരുണ്യവുംഇരിട്ടി ഭോപാലിൽനിന്ന‌് കേരളത്തിലേക്ക‌് സഹായം. മലയാളി കൂട്ടായ‌്മയും ഐസർ ഭോപാൽ ക്യാമ്പസും ചേർന്ന‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് 4,99,400 രൂപ സമാഹരിച്ചയച്ചു. ഐസറിൽ ബിരുദാനാന്തരബിരുദ ഗവേഷകവിദ്യാർഥി ഇരിട്ടി കീഴൂർകുന്നിലെ പുത്തൻവളപ്പിൽ രാഹുൽ ഭോപാൽ സഹായം സ്വരൂപിച്ചതിനെക്കുറിച്ച‌് നവമാധ്യമത്തിലിട്ട കുറിപ്പ‌് ഹൃദയസ‌്പർശിയായി. ഭോപാലിൽ ബലൂൺ വിറ്റു ജീവിക്കുന്ന കുട്ടിയും കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവരും നമ്മുടെ പുതിയ കേരളത്തെ വാർത്തെടുക്കുന്നതിൽ പങ്കാളികളായെന്ന‌് പോസ‌്റ്റിൽ പറയുന്നു.  ഐസർ ഭോപ്പാൽ ക്യാമ്പസിൽ ഓണാഘോഷത്തിനായി സ്വരൂപിച്ച തുകയായ 28,400 രൂപ അടിയന്തരസഹായമായി ദുരിതാശ്വാസനിധിയിലേക്ക‌് കൊടുത്തിരുന്നു. ക്യാമ്പസ്സിലെ ഗണേശോത്സവം നടത്തി കഴിഞ്ഞവർഷം വന്ന നീക്കിയിരിപ്പു തുകയും അയച്ചു. ഭോപാലിൽനിന്നുള്ള രാഹുലിന്റെ കുറിപ്പിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ‌് നൽകിയ പണം സ്വീകരിച്ചതിനുള്ള കേരളത്തിന്റെ രശീതും ഫേസ‌്ബുക്കിലുണ്ട‌്.  Read on deshabhimani.com

Related News