അതിഥി തൊഴിലാളിയുടെ ചികിത്സ: ദുരിതാശ്വാസ നിധിയിൽനിന്ന് 1.28 ലക്ഷം നൽകികണ്ണൂർ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളിയുടെ ചികിത്സക്കായി ചെലവഴിച്ച തുക കണ്ണൂർ എ കെ ജി ആശുപത്രിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകി. എ കെ ജി ആശുപത്രി പ്രസിഡന്റ‌് എം പ്രകാശന് കലക്ടർ മീർ മുഹമ്മദലിയാണ്  ദുരിതാശ്വാസനിധിയിൽനിന്നുള്ള 1,28,917 രൂപയുടെ ചെക്ക് കൈമാറിയത്.  തഹസിൽദാർ വി എം സജീവനും ചടങ്ങിൽ സംബന്ധിച്ചു. വളപട്ടണം റെയിൽവേ സ്റ്റേഷനടുത്ത്  പാളത്തിൽ വീണ നിലയിലായിരുന്നു ഇയാളെ കണ്ടത്. തിരിച്ചറിയാത്ത അതിഥി തൊഴിലാളിയായ യുവാവിനെ  പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 21 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു.  വിദഗ്ധ ചികിത്സക്കായി  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. Read on deshabhimani.com

Related News