കാന്തല്ലൂർ തീർഥമലയിലും കുറിഞ്ഞിവസന്തം    മറയൂർ  കാന്തല്ലൂർ പഞ്ചായത്തിലെ തീർഥമല മലനിരകളിൽവ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടു. തീർഥമല ഗോത്രവർഗകോളനിയുടെ മുകളിലുള്ള വനംവകുപ്പിന്റെ കീഴിലെ മലനിരകളിലാണ് നീലവസന്തം ഉണ്ടായിരിക്കുന്നത്. ആനമുടിചോല നാഷണൽ പാർക്കിന്റെയും മറയൂർ ചന്ദന റിവസർവിന്റെയുംഅതിർത്തിയിലാണ് ഈ മലനിരകൾ.     കാന്തല്ലൂർ പഞ്ചായത്തിലെ മാങ്ങാപ്പാറ കുടിക്ക് സമീപമുള്ള വെള്ളിമല, കാശിമല മലനിരകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടത്.വെള്ളിമല, കാശിമല, തീർത്ഥമല എന്നീ മലനിരകൾ വനംവകുപ്പിന്റെകീഴിലായതിനാൽ ഇവ കാണുന്നതിന് സഞ്ചാരികൾക്ക് അവസരമില്ല.       ഇരവികുളം നാഷണൽ പാർക്കിൽ രാജമല മലനിരകളിൽ നീലക്കുറിഞ്ഞി പൂവിടാത്തത‌്  ലക്ഷക്കണക്കിന് സഞ്ചാരികളെയാണ‌് നിരാശരാക്കിയിരിക്കുന്നത‌്. ഈ സാഹചര്യത്തിലാണ് മനസ്സിന്‌ നിറക്കാഴ്ചയൊരുക്കി രണ്ടു കിലോമീറ്റർ ദൂരം നീളത്തിൽ തീർത്ഥമല നിരകളിൽ സഞ്ചാരികൾക്ക് കാണാകാഴ്ചയായി നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.       Read on deshabhimani.com

Related News