ദുരന്ത നിവാരണ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ‌്ഇടുക്കി>അണക്കെട്ട് നിറഞ്ഞ‌് ഷട്ടറുകൾ തുറന്നാൽ പുഴയുടെ തീരത്ത‌് വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വസിക്കുന്നവർ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നത‌് സംബന്ധിച്ച‌് ദുരന്ത നിവാരണ വിഭാഗം പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ചു.  2013ൽ ഇടമലയാർ അണക്കെട്ട് തുറന്നുവിട്ടപ്പോൾ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലുമുള്ളവർ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം.    പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക, ഷട്ടറുകൾ തുറക്കുന്നതുകാണാൻ  പുറംജില്ലക്കാർ പോവാതിരിക്കുക, വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരം ഒഴിവാക്കണം. ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചുകടക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നിൽക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ഒരു എമർജൻസി കിറ്റ് ഉണ്ടാക്കിവയ‌്ക്കുക.       Read on deshabhimani.com

Related News