നിരവധി വീടുകൾ തകർന്നു; ലക്ഷങ്ങളുടെ നാശം

മറയൂർ ടൗണിന് സമീപം വൻമരം കാറ്റിൽ കടപുഴകി പൊലീസ് സ്റ്റേഷൻ മെസിന് മുകളിലേക്ക്‌ പതിച്ച നിലയിൽ


    മറയൂർ മറയൂർ മേഖലയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. ലക്ഷങ്ങളുടെ കൃഷി നശിച്ചു. മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു.  ശനിയാഴ‌്ച വീശിയടിച്ച കൊടുങ്കാറ്റ‌് നിരവധി കുടുംബങ്ങളെ ഭയപ്പാടിലാക്കി. വീടുകളും കാലിത്തൊഴുത്തും നശിച്ചു. ശനിയാഴ്ച പകൽ ഒന്നു മുതൽ വീശിയടിച്ച കൊടുങ്കാറ്റിന് അൽപം ശമനമായത് വൈകിട്ട് ആറിനാണ‌്. മറയൂർ ബാബുനഗർ, നാച്ചിവയൽ, ചെറുവാട് ആദിവാസി കോളനി, പാമ്പൻമല എസ്റ്റേറ്റ് എന്നിവടങ്ങളിലാണ് വ്യാപകനാശം ഉണ്ടായത്.     മറയൂർ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെ ഭൂരിഭാഗം ബോർഡുകളും വാട്ടർ ടാങ്കുകളും നശിച്ചു. മറയൂർ ടൗണിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പിൽനിന്ന കൂറ്റൻ യൂക്കാലി മരം കാറ്റിൽ കടപുഴകി സമീപത്തെ പൊലീസ് സ്റ്റേഷന്റെ മെസ് കെട്ടിടത്തിന് മുകളിൽ പതിച്ചു. മരം മതിലിൽ തങ്ങിനിന്ന ശേഷം കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതിനാൽ വൻ അപകടമാണ‌് ഒഴിവായത‌്. വൈകിട്ടോടെ വ്യാപാരസ്ഥാപങ്ങൾ അടച്ച‌ു. നാച്ചിവയൽ സ്വദേശി ഈശ്വരന്റെ വീട‌് മരം വീണുതകർന്നു. ഇവിടേക്ക‌് കൂറ്റൻ വേലാമരം ഒടിഞ്ഞുവീണു.    മേഖലയിലെ നിരവധി കവുങ്ങുകളും വാഴയും നശിച്ചു. കാറ്റിൽ ആനക്കാൽ പെട്ടിയിലെ അങ്കണവാടി ഭാഗികമായി തകർന്നു. ആനക്കാൽ പെട്ടിയിൽ താമസിക്കുന്ന യുവരാജിന്റെ വീടും ഭാഗികമായി തകർന്നു.       Read on deshabhimani.com

Related News