ഒരുവശത്തെ മണ്ണ് ഒഴുകിപ്പോയി; ഭാരവാഹനങ്ങൾക്ക്‌ നിയന്ത്രണം   മൂന്നാർ വെള്ളം കുത്തിയൊഴുകി പെരിയവരൈയിലെ താൽക്കാലിക പാലത്തിന്റെ ഒരുവശത്തെ മണ്ണ് ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ടാണ് പാലത്തിന്റെ ഒരുഭാഗത്തെ മണ്ണ് ഒലിച്ചുപോയത്. ഇതേത്തുടർന്ന് അമിതഭാരം കയറ്റിയ ലോറികൾക്ക് രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി.      ബുധനാഴ്ച രാവിലെതന്നെ പൊതുമരാമത്ത് വകുപ്പ് അധികൃതർ മണ്ണ് ഒഴുകിയഭാഗത്ത് കല്ലുകളും മണൽചാക്കുകളും അടുക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ആഗസ്ത‌് 15 നാണ് പെരിയവരൈ പാലം വെള്ളപ്പൊക്കത്തിൽ തകർന്നത്. ഇതിനുപകരമായി സമീപത്ത് നിർമിച്ച താൽക്കാലിക പാലം കഴിഞ്ഞ ഞായറാഴ്ചയാണ് ഗതാഗതത്തിനായി തുറന്നത‌്.        Read on deshabhimani.com

Related News