ദുരിതാശ്വാസ നിധിയിലേക്ക‌് 50,000 രൂപമൂന്നാർ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കോയമ്പത്തൂരിൽ ബിസിനസ് നടത്തുന്ന ആർ ടി രാജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. ബുധനാഴ്ച ഭാര്യ വിജിക്കൊപ്പം മൂന്നാറിലെത്തിയാണ‌് തുക എസ് രാജേന്ദ്രൻ എംഎൽഎ യ്ക്ക് കൈമാറിയത‌്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ‌്മണൻ, എ രാജേന്ദ്രൻ, മൂന്നാർ എരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.     Read on deshabhimani.com

Related News