പ്രളയ മേഖലയിലെ ഇ‐മാലിന്യം സംഭരിക്കാൻ ക്ലീൻ കേരളകോട്ടയം പ്രളയാനന്തരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ സംഭരിക്കാനൊരുങ്ങി ക്ലീൻ കേരള കമ്പനി. ഇതിനായി ശുചിത്വമിഷനുമായി ചേർന്ന്  പ്രത്യേക പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഇ മാലിന്യങ്ങൾ ഒരു  ലോഡ് എങ്കിലുമുണ്ടെങ്കിൽ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും. സംഭരിച്ച മാലിന്യങ്ങൾ ഹൈദരാബാദിലുള്ള റീസൈക്ലീങ് കമ്പനിയ്ക്ക് നൽകാനാണ് തീരുമാനം. ഓഫീസുകൾക്ക് ഇതു സംബന്ധിച്ച സർക്കുലർ നൽകി. നിലവിലെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ  ജില്ലാ കളക്ടർ ഡോ. ബി.എസ്‌. തിരുമേനി  പ്രത്യേക നിർദേശം നൽകി.  ജില്ലയിലെ പ്രളയബാധിത മേഖലകളിൽ  നിന്നും ക്ലീൻ കേരള കമ്പനി ഇതുവരെ സംഭരിച്ചത് 12 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ, വെള്ളം കയറിയ വീടുകൾ, ഓഫീസുകൾ, ജല സ്രോതസ്സുകൾ തുടങ്ങിയവയാണ് ക്ലീൻ കേരള മിഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. ഹരിത കേരളം മിഷൻ,ശുചിത്വ മിഷൻ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നീ ഏജൻസികൾക്കാണ് പദ്ധതിയുടെ ചുമതല.  വകുപ്പു ഉദ്യോഗസ്ഥർക്കൊപ്പം വിവിധ ഏജൻസികളിൽ നിന്നുള്ള 6000 വോളന്റിയേഴ്സും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് നിലവിൽ ശുചീകരണം പൂർത്തിയായത്. ജൈവ﹣അജൈവ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സംഭരിച്ചാണ് സംസ്കരിക്കുക. ഇത് ബ്രഹ്മപുരത്തെ റീസൈക്ലീങ് കമ്പനിയിൽ എത്തിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ പ്ലാസ്റ്റിക്ക് െഷ്രഡിങ് യൂണിറ്റുകളും ഇതിനായി ഉപയോഗിക്കും. ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പിൽ നിന്നുള്ള 217 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. Read on deshabhimani.com

Related News