അഭിമന്യുവിന്റെ വീട‌്; നിർമാണം പുരോഗമിക്കുന്നുമൂന്നാർ എസ്ഡിപിഐ‐ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കുത്തിക്കൊന്ന അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനായി കൊട്ടക്കൊമ്പൂരിൽ നിർമിക്കുന്ന വീടിന്റെ നിർമാണം പുരോഗമിക്കുന്നു. കൊട്ടക്കൊമ്പൂരിൽ വില കൊടുത്തുവാങ്ങിയ പത്ത് സെന്റ് സ്ഥലത്തിൽ 1200 ചതുരശ്ര അടി വിസ്തീർണമുള്ള എല്ലാവിധ സൗകര്യമുള്ള വീടാണ് നിർമിക്കുന്നത്.      അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും വീട് നിർമിച്ചുനൽകുന്നതിനും സിപിഐ എം നേതൃത്വത്തിൽ സമാഹരിച്ച തുക ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ. നിർമാണത്തിന്റെ ചുമതലക്കാരായ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ് രാജേന്ദ്രൻ എംഎൽഎ എന്നിവർ കൊട്ടക്കൊമ്പൂരിലെത്തി നിർമാണ പുരോഗതി വിലയിരുത്തി.   Read on deshabhimani.com

Related News