ഹർത്താൽ ദിനത്തിൽ സേവന പ്രവർത്തനവുമായി വിദ്യാർഥികൾ രാജാക്കാട് ഹർത്താൽ ദിവസം ആദിവാസിക്കുടിയിൽ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് രാജകുമാരി ഗവ. വിഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീം മാതൃകയായി. കാലവർഷക്കെടുതിയിൽ ഒറ്റപ്പെട്ടുപോയ മഞ്ഞക്കുഴി ആദിവാസിക്കുടിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയും ആദിവാസി കുടുംബത്തിന്റെ വീടിന് മുകളിലേക്ക് വീണ മണ്ണുനീക്കിയുമാണ് വിദ്യാർഥികൾ ഹർത്താൽദിനം പ്രവർത്തിദിനമാക്കിയത്. മലവെള്ളപ്പാച്ചിലിൽ തകർന്ന റോഡാണ‌് ഗതാഗതയോഗ്യമാക്കിയത‌്. മണ്ണിടിഞ്ഞുവീണ‌് തകർന്ന മുത്തുവിന്റെ വീടാണ‌് വൃത്തിയാക്കിയത‌്.    കാലവർഷക്കെടുതികൾക്കുശേഷം ഞായറാഴ്ചയുൾപ്പെടെയുള്ള അവധിദിനങ്ങൾ സേവനപ്രവർത്തനങ്ങൾക്കായി നീക്കിവച്ച നാഷണൽ സർവീസ് സ്കീം അംഗങ്ങൾ മഞ്ഞക്കുഴി, ബി ഡിവിഷൻ മേഖലകളിൽ മണ്ണിടിഞ്ഞ് തകർന്ന ആറ് വീടുകൾ വാസയോഗ്യമാക്കി നൽകുകയും വെള്ളംകയറി നശിച്ച പൊതുകിണർ വൃത്തിയാക്കുകയും ചെയ്തിരുന്നു. രാവിലെതന്നെ കുടിയിലെത്തിയ വിദ്യാർഥികൾ വൈകിട്ടുവരെയും മഞ്ഞക്കുഴിക്കുടിയിൽ സേവനപ്രവർത്തനങ്ങളിൽ മുഴുകി. പ്രിൻസിപ്പൽ ബ്രിജേഷ് ബാലകൃഷ്ണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി എം റീന, പിടിഎ പ്രസിഡന്റ് കെ ജി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.       Read on deshabhimani.com

Related News