ദുരന്തമേഖലകളിൽ നിസ്വാർഥ സേവനവുമായി കെഎസ്ഇബി ജീവനക്കാർ    രാജാക്കാട് ഹർത്താൽദിനത്തിൽ ഹൈറേഞ്ച് മേഖലയിലെ സർക്കാർ സ്ഥാപനങ്ങടക്കം അടഞ്ഞ് കിടന്നപ്പോൾ വിശ്രമമില്ലാത്ത നിസ്വാർഥമായ സേവനം ചെയ്ത് കെഎസ്ഇബി ജീവനക്കാർ. രാജാക്കാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരാണ‌്  ദുരന്തമേഖലകളിൽ ജോലിക്കിറങ്ങിയത‌്. 25 ലക്ഷത്തോളം കണക്ഷനുകളാണ് സംസ്ഥാനത്തൊട്ടാകെ പ്രളയക്കെടുതിയിൽ നഷ്ടമായത്. കൂടാതെ കോടികളുടെ നാശനഷ്ടങ്ങൾ വേറെയും ഉണ്ടായി. പല മേഖലകളിലും വൈദ്യുതിബന്ധം പൂർണമായും ഇല്ലാതാവുകയുംചെയ്തു. പ്രളയക്കെടുതിയിക്കുശേഷം രാജാക്കാട് സെക്ഷന്റെ പരിധിയിലുള്ള എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചുകഴിഞ്ഞു.     പോസ്റ്റുകൾ ഇനി മാറാനുള്ളത് പന്ത്രണ്ടെണ്ണം മാത്രമാണ്. നിലവിൽ പഴയ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളാണ‌് നടക്കുന്നത്. അസിസ്റ്റന്റ‌് എൻജിനിയർ ആതിര ജയപ്രകാശ്, സബ് എൻജിനിയർമാരായ സുമേഷ്, ബിനോ എന്നിവരുടെ നേതൃത്വത്തിൽ 25 ജീവനക്കാരും പത്ത് കരാർ തൊഴിലാളികളും ചേർന്നുള്ള കൂട്ടായ പ്രവർത്തനത്തിലൂടെയാണ്‌ പ്രളയക്കെടുതിയിൽ ഇരുട്ടിലായ വീടുകളിലേക്ക് വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത്.          Read on deshabhimani.com

Related News