ദുരിതാശ്വാസ നിധിയിലേക്ക് പശുവിനെ നൽകി വണ്ടിപ്പെരിയാർ സിപിഐ എം വള്ളക്കടവ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശുവിനെ ദാനം ചെയ്തു. ലേലത്തിലൂടെ വിൽപന നടത്തിയ പശുവിന് 17,500 രൂപ ലഭിച്ചു. വള്ളക്കടവ് ലോക്കൽ കമ്മിറ്റിയംഗം ലില്ലിക്കുട്ടിയും ഭർത്താണ് തമ്പിയും ചേർന്നാണ് വീട്ടിൽ വളർത്തിയിരുന്ന വെച്ചൂർ പശുവിനെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം പീരുമേട് ഏരിയ കമ്മിറ്റിയംഗവുമായ ശാന്തി ഹരിദാസ് ഞായറാഴ്ച രാവിലെ പശുവിനെ ഏറ്റുവാങ്ങി. വള്ളക്കടവ് ലോക്കൽ സെക്രട്ടറി എ വി ജോസഫും പങ്കെടുത്തു. തുടർന്ന് വൈകിട്ട് വള്ളക്കടവിൽ നടത്തിയ പരസ്യ ലേലത്തിലൂടെ പശുവിനെ 17,500 രൂപയ്ക്ക് വിറ്റുപോയി. പശു ഏഴ് മാസം ഗർഭിണിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും തമിഴ്നാട് വൻതോതിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് വൻ നാശനഷ്ടമാണ് വള്ളക്കടവ് മേഖലയിലുണ്ടായത്. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ മാത്രം നാനൂറിലേറെ വീടുകളാണ് തകർന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിടുമ്പോൾ ജലം ഒഴുകിയെത്തുന്ന ആദ്യ ജനവാസ കേന്ദ്രം കൂടിയാണ് വള്ളക്കടവ്.   Read on deshabhimani.com

Related News