കാത്തിരിപ്പിന‌് വിരാമം; ആദിയാർപുരത്തിന‌് റോഡ‌് യാഥാർഥ്യമാകുന്നു    നെടുങ്കണ്ടം പാമ്പാടുംപാറ ഏലം ​ഗവേഷണകേന്ദ്രത്തിന്റെ 43.60 സെന്റ‌് സ്ഥലം റോഡ്‌ നിർമാണത്തിനായി വിട്ടുനൽകിയതോടെ വർഷങ്ങളുടെ കാത്തിരുപ്പിനൊടുവിൽ ആദിയാർപുരം നിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. നിർമ്മലാപുരം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പഞ്ചായത്ത് ആസ്ഥാനമായ പാമ്പാടുംപാറയിൽ എത്തുന്നതിനുള്ള റോഡുകൂടിയാണിത‌്.     ധാരണാപത്രം കഴിഞ്ഞദിവസം തൃശൂരിൽ കാർഷിക സർവകലാശാല ആസ്ഥാനത്തു നടന്ന ചടങ്ങിൽ സർവകലാശാലാ വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബുവിൽനിന്ന്​ പഞ്ചായത്ത് പ്രസിഡന്റ‌് ആരിഫ അയൂബ് അം​ഗങ്ങളായ ഷിജിമോൻ ഐപ്പ്‌, സുധാ മോഹനൻ എന്നിവർചേർന്ന് ഏറ്റുവാങ്ങി. സർവകലാശാല രജിസ‌്ട്രാർ പി എസ് ​ഗീതക്കുട്ടിയും പഞ്ചായത്ത് സെക്രട്ടറി സി ടി തോമസും ധാരണാപത്രത്തിൽ ഒപ്പിട്ടു. മന്ത്രി എം എം മണിയുടെ ഇടപെടിലിനേത്തുടർന്നാണ് റോഡിന് സ്ഥലം വിട്ടുനൽകാൻ കാർഷിക സർവകലാശാല അധികൃർ തയ്യാറായത്.   40 വർഷംമുമ്പ‌് റോഡുമാത്രമാണ് ഏക ആശ്രയം. ഏലം ​ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലത്തുകൂടിയാണ് ഇൗ റോഡ് കടന്നുപോകുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ റോഡ് ഉപയോ​ഗ ശൂന്യമായതോടെ രോ​ഗികളെ ആശുപത്രിയിലെത്തിക്കാൻപോലും കഴിയാതെ ജനം വിഷമിക്കുകയായിരുന്നു. എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുകൂടി സ്ഥലം കൈമാറാൻ സർവകലാശാലാ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ 2017 ഏപ്രിൽ 24ന് അധികൃതരെയും പ്രദേശവാസികളേയും പങ്കെടുപ്പിച്ച് മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോ​ഗത്തിലാണ് സ്ഥലം വിട്ടുനൽകാൻ തീരുമാനമായത്. എന്നാൽ, ധാരണാപത്രം തയ്യാറാക്കുന്നതിൽ കാലതാമസമുണ്ടായതോടെ കൃഷി മന്ത്രി വി എസ് സുനിൽകുമാറിനെ ഇടപെടുവിച്ചതിനേത്തുടർന്നാണ് ഇപ്പോൾ ധാരണാപത്രം തയ്യാറാക്കി റോഡു നിർമിക്കുന്നതിനുള്ള സ്ഥലം ​പഞ്ചായത്തിന് കൈമാറിയത‌്.     Read on deshabhimani.com

Related News