സഞ്ചാരികൾ തിരികെ വരികയെന്ന സന്ദേശവുമായി ഗുജറാത്തി സംഘം    കുമളി വിനോദ സഞ്ചാരികൾ തിരികെ വരുക എന്ന സന്ദേശവുമായി ഗുജറാത്തിലെ പ്രമുഖ ട്രാവൽ ഏജൻസി ഉടമയായ അജയ്മോഡിയും സംഘവും തേക്കടിയിലെത്തി. അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് താൽക്കാലികമായി കേരളത്തിൽ വിനോദ സഞ്ചാര പരിപാടികൾ നിർത്തിവച്ചിരുന്നു.      ടൂറിസം പരിപാടികൾക്കുള്ള വിലക്ക് പിൻവലിച്ചശേഷവും ഈ രംഗത്ത് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാരികളെ തേക്കടിയിലേക്കും കേരളത്തിലേക്കും സ്വാഗതം ചെയ്തുകൊണ്ടുള്ള ക്യാമ്പയിനുകൾ അജയ്മോഡിയും സംഘവും സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച ശേഷമാണ് സംഘം തേക്കടിയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡന്മാർ, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തിന് സ്വീകരണം നൽകി.       Read on deshabhimani.com

Related News