കുടിവെള്ള സ്രോതസ്സുകൾ ശുചീകരിച്ച‌്‌ കൂട്ടായ‌്മ   വണ്ടൻമേട്‌ മുല്ലപ്പെരിയാറിനെ ഭീതിയോടെ കാണുന്നവരാണ് ചപ്പാത്തുകാർ. മുല്ലപ്പെരിയാർ ഐതിഹാസിക സമരങ്ങൾ നടത്തിയ ചപ്പാത്തുകാരുടെ കൺമുന്നിലൂടെ പെരിയാർ കുതിച്ചുപാഞ്ഞു. നിനച്ചിരിക്കാത്ത നാശമാണ‌് വെള്ളപ്പൊക്കം ചപ്പാത്ത‌് മേഖലയിൽ സൃഷ്ടിച്ചത‌്. പതിറ്റാണ്ടുകളായി സ്വരൂപിച്ച സകലതിനെയും തല്ലിത്തകർത്താണ‌് വെള്ളം ചപ്പാത്ത‌് തീരത്തുകൂടി കടന്നുപോയത‌്. അണക്കെട്ട‌് തുറക്കുന്ന അറിയിപ്പ് എത്തിയ നിമിഷം മുതൽ സർക്കാർ സംവിധാനം ഊർജസ്വലമായി പ്രവർത്തിച്ചതുകൊണ്ട് ജീവൻ ആർക്കും നഷ്ടപ്പെട്ടില്ല.   ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിയവരുടെ നെഞ്ചുതകർത്ത് വീട്ടിലും സ്ഥലത്തും കയറിയ ജലം നിക്ഷേപിച്ച ചെളിയും മാലിന്യവും മാറ്റാൻ നന്നേ പ്രയാസപ്പെട്ടവർക്ക് കൈതാങ്ങായി സിപിഐ എം, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർ മുണ്ടുംമുറുക്കിയിറങ്ങി. നാലുദിവസംകൊണ്ട് നൂറ്റിയമ്പതു വീടുകൾ, 30 കിണറുകൾ, രണ്ട‌് കുടിവെള്ള പദ്ധതി കൾ എന്നിവ ശുചിയാക്കി. നൂറ്റിയമ്പതിലധികം കുടുബങ്ങളുടെ കുടിവെള്ളമാണ് ശുചീകരിച്ചത്. പ്രളയത്തിന്റെ ബാക്കിപത്രമായി ചെളിയും മാലിന്യവും പെരിയാർ അവശേഷിപ്പിച്ചപ്പോൾ പ്രദേശത്ത് പടർന്ന് പിടിക്കാവുന്ന സാക്രമിക രോഗങ്ങൾ ഉണ്ടാകാതെ ഇരിക്കാനാണ‌് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൈമെയ് മറന്ന് നാട് അതിജീവനത്തിനായി ഒത്തൊരുമിച്ചത്. തകർന്നടിഞ്ഞ ദുരന്തത്തിൽനിന്ന് അതിജീവനത്തിന്റെ  പ്രത്യാശ പകർന്നാണ‌് പ്രവർത്തകർ മടങ്ങിയത്.        Read on deshabhimani.com

Related News