22 താൽക്കാലിക ആശുപത്രികൾഇടുക്കി ജില്ലയിൽ 22 താൽക്കാലിക ആശുപത്രികൾ പ്രവർത്തനമാരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ഉണ്ടാകാവുന്ന ആരോഗ്യ  പ്രശ്‌നങ്ങളെ നേരിടുന്നതിനുവേണ്ടിയാണ് താൽക്കാലിക ആശുപത്രികൾ ആരംഭിച്ചിട്ടുള്ളത്. വാഴത്തോപ്പ്, കഞ്ഞിക്കുഴി, കാമാക്ഷി, വാത്തിക്കുടി, കൊന്നത്തടി, വെള്ളത്തൂവൽ, പള്ളിവാസൽ, മൂന്നാർ, ദേവികുളം, മാങ്കുളം, ദേവിയാർ കോളനി, ചെമ്പകപ്പാറ, പാമ്പാടുംപാറ, ഉടുമ്പൻചോല, നെടുങ്കണ്ടം, രാജാക്കാട്, ബൈസൺവാലി, ഏലപ്പാറ, അയ്യപ്പൻകോവിൽ, വണ്ടിപ്പെരിയാർ, ഉടുമ്പന്നൂർ, വണ്ണപ്പുറം എന്നിവിടങ്ങളിലാണ് താൽക്കാലിക ആശുപത്രികൾപ്രവർത്തനമാരംഭിച്ചത്.        ഒരു ഡോക്ടറും ഒരു നഴ്‌സുമുൾപ്പെടെയൊണ് അധികമായി സേവനം ചെയ്യുന്നത‌്‌. പൊതുജനാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി 82 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയുമാണ്‌  ക്ലോറിനേഷൻ, കൊതുകു നിയന്ത്രണം, പകർച്ചവ്യാധി നിരീക്ഷണം, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനായി നിയമിച്ചിട്ടുള്ളത്. പ്രദേശികമായി ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കണ്ടെത്തി തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുപുറമെ താൽക്കാലിക സംവിധാനം നടപ്പാക്കുന്നതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.    എലിപ്പനി, ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ എന്നിവയ്‌ക്കെതിരെയും ജാഗ്രതരായിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പകർച്ചവ്യാധി സംബന്ധമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.        Read on deshabhimani.com

Related News