വിദ്യാഭ്യാസ ഡയറക്ടർ പരിശോധന നടത്തിമൂന്നാർ  ഉരുൾപൊട്ടലിൽ കെട്ടിടം തകർന്ന് കോളേജ് പ്രവർത്തനം അനിശ്ചിതത്തിലായതിനെ തുടർന്ന് പകരം സംവിധാനം കണ്ടെത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി കുമാർ മൂന്നാറിലെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ മൂന്നാറിലെത്തിയ ഇവർ എൻജിനിയറിങ് കോളേജ്, എആർ ക്യാമ്പ്, ഡിടിപിസി ബജറ്റ് ഹോട്ടൽ, ട്രിബൂണൽ കോടതി, പഴയ മൂന്നാറിൽ പ്രവർത്തിക്കുന്ന ശിക്ഷക് സദൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി.  നിലവിൽ ഗവ. കോളേജിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും പുതിയ അഡ്മിഷൻ എടുത്ത് വരുന്ന കുട്ടികളെയും ഒരുമിച്ച് ഒരു സ്ഥലത്ത് തന്നെ ക്ലാസ് എടുക്കുന്നതിന് സൗകര്യമുള്ള കെട്ടിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. എന്നാൽ, ഇപ്പോൾ കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിക്കണമെങ്കിൽ സർക്കാരിൽനിന്നും ഭരണാനുമതി ലഭിക്കേണ്ടതുണ്ട്.പരിശോധന സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഹരിത വി കുമാർ പറഞ്ഞു.    ക്ലാസുകൾ എന്നുമുതൽ ആരംഭിക്കാനാവുമെന്ന് ഇപ്പോൾ  പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് എസ് രാജേന്ദ്രൻ എംഎൽഎ യുമായി ആശയ വിനിമയം നടത്തി. കോളേജ് പ്രിൻസിപ്പൽ നാഗരാജൻ, ദേവികുളം തഹസിൽദാർ പി കെ ഷാജി എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.       Read on deshabhimani.com

Related News