ജിയോളജിക്കൽ സർവെ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി    ഇടുക്കി ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൗമ പ്രതിഭാസങ്ങളെക്കുറിച്ച് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പ്രാഥമിക പഠനം തുടങ്ങി. കഴിഞ്ഞദിവസം കലക്ടറുമായിനടത്തിയ പ്രാഥമിക ചർച്ചകൾക്കുശേഷം മൂന്നാറിലെത്തിയ സീനിയർ ജിയോളജിസ്റ്റുകളായ സുലാൽ, മഞ്ജു ആനന്ദ്, കെ ജി അർച്ചന എന്നിവർ ഉരുൾപൊട്ടലിൽ തകർന്ന സ്ഥലങ്ങൾ, മൂന്നാർ ഗവ. കോളേജ് പരിസരത്തുമുണ്ടായ മണ്ണിടിച്ചിലുകൾ പരിശോധിച്ചു.      ഒരേ സ്ഥലത്തുതന്നെ വിവിധ തലങ്ങളിലുള്ള മണ്ണിടിച്ചിലുണ്ടായ രീതികളും മറ്റും പരിശോധിച്ചു. മണ്ണിടിഞ്ഞ് ചാലുകൾ രൂപപ്പെട്ട ഇടങ്ങളിൽ ചെറിയതോതിൽ ഒഴുകന്ന നീർച്ചാലുകളുടെ ഘടനയും മണ്ണിന്റെയും കല്ലിന്റെയും സ്വഭാവ ഘടന എന്നിവയെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്ത് ഒന്നിലധികം നീളുന്ന പഠനം ആവശ്യമാണെന്ന് ജിയോളജിസ്റ്റുകൾ വ്യക്തമാക്കി. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ മറ്റുസ്ഥലങ്ങളും ജിയോളജിസ്റ്റുകൾ സന്ദർശിക്കും.      ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ കേരള യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി മുരളീധരൻ, ഡയറക്ടർ ഡോ. മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിശദമായ പഠനങ്ങൾ 7, 9, 18 തീയതികളിൽ ആരംഭിക്കും.         Read on deshabhimani.com

Related News