കേന്ദ്ര സർക്കാർ അവഗണന; റബർ കൃഷിയിൽ നിന്ന് കൂട്ടപലായനംകരിമണ്ണൂർ  ഉൽപാദനച്ചെലവുമായി ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ റബർ കൃഷിയും  ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. പ്രധാന വരുമാന മാർഗമായ റബർ ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് ചേക്കേറുന്നവർ നിരവധി.  റബർ വില കുതിച്ച കാലത്ത് മരത്തിൽ പ്ലാസ്റ്റികും ഷെയ്ഡുമെല്ലാം ഇട്ട് മഴക്കാലത്തും ടാപ്പിങ്ങ് സജീവമായിരുന്നു. ഒരു മരത്തിന് ശരാശരി ഈ പ്രവൃത്തിക്ക് 60 രൂപയ്ക്ക് മുകളിൽ ചെലവ് വരുമെങ്കിലും ഒറ്റ ദിവസംപോലും ടാപ്പിങ്ങ് മുടക്കാൻ കർഷകർ തയ്യാറായില്ല. വില ഇടിഞ്ഞതോടെ കഥ മാറി. ഭൂരിപക്ഷം തോട്ടങ്ങളിലും ഇന്ന് ടാപ്പിങ് നടത്തുന്നില്ല. കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങൾ നിരവധിയാണ‌്. വൻകിട വ്യവസായികളെ സഹായിക്കുന്ന യുപിഎ സർക്കാരിന്റെയും ഇപ്പോഴത്തെ ബിജെപി സർക്കാരിന്റെയും ഇറക്കുമതി നയമാണ്‌ റബർ കർഷകരെയും കുത്തുപാളയെടുപ്പിക്കുന്നത്. ഒരു കിലോ റബറിന് 248 രൂപവരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് ലഭിക്കുന്നത് 100 മുതൽ 130 രൂപവരെ മാത്രം. ഒട്ടുപാലിന് 90 രൂപയുണ്ട്. റബറിന് വിലയിടിഞ്ഞെങ്കിലും ടാപ്പിങ്ങ് കൂലി പഴയതു തന്നെ.  ഒരു മരത്തിന് ഒന്നര മുതൽ രണ്ടുരൂപവരെയാണ് ഇന്നും കൂലി. നൂറ് മരത്തിന് ശരാശരി 10 ഷീറ്റ് ലഭിക്കുമെന്നാണ് കണക്ക്. ഒരു ഏക്കർ തോട്ടത്തിൽനിന്ന് 13 കിലോ വരെ ഷീറ്റ് ലഭിച്ചേക്കാം. ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാപ്പ് ചെയ്യുന്നത്. അങ്ങിനെ വരുമ്പോൾ മാസത്തിൽ 15 ദിവസമേ ടാപ്പിങ് നടക്കൂ.  നഷ്ടത്തിലേക്കുള്ള കണക്കുകൾ കർഷകർ നിരത്തുന്നത് ഇങ്ങനെ. ഒരേക്കർ ഭൂമിയിൽ 225 തൈകൾ വരെ നടാം. രണ്ടര അടി വിസ്തൃതിയുള്ള കുഴിയെടുക്കാൻ 30രൂപയാണ് കൂലി. തൈ നട്ട് കുഴി മൂടാൻ 20 രൂപയും. മുമ്പ‌് '105' ഇനത്തിൽപ്പെടുന്ന മരങ്ങളാണ് കൃഷിചെയ്തിരുന്നത്. ഇപ്പോർ പ്രാബല്യത്തിലുള്ളത് '415', '430' തുടങ്ങിയ ഇനങ്ങൾ. '105' ഇനത്തിന് അഴുകൽ രോഗം കൂടുതലുള്ളതിനാൽ 15 ശതമാനം തൈകളും നശിച്ചുപോകും.   '430'ന്  ആദ്യവർഷം വളംപ്രയോഗം ആവശ്യമില്ല. പെട്ടെന്ന് വളരുന്ന ഈ ഇനത്തിൽപ്പെടുന്ന മരങ്ങൾ ഒടിഞ്ഞുപോകുന്നതായി കാണുന്നുണ്ട്. ഒരു തൈക്ക്55മുതൽ 60രൂപവരെയാണ് വില. ഒരു മരത്തിൽനിന്ന് 25വർഷംവരെ ആദായമെടുക്കാം. സ്വന്തമായാണ് ടാപ്പുചെയ്യുന്നതെങ്കിൽ 30 ഉം 40 ഉം വർഷങ്ങൾവരെ ഉൽപാദനമുണ്ടാവും.  യൂറിയ, പൊട്ടാഷ് എന്നീ വളങ്ങളാണ് സാധാരണ റബറിന് ഇടുന്നത്. ഒരേക്കർ സ്ഥലത്ത് രണ്ട് ചാക്ക് വളം ഇടേണ്ടിവരും. വളത്തിന് മാത്രം നാലായിരത്തോളം രൂപ വേണ്ടിവരും. കൂലി ഇതിനു പുറമേയും നൽകും.  Read on deshabhimani.com

Related News