മാട്ടുപ്പെട്ടി അണക്കെട്ട‌് മന്ത്രി എം എം മണി സന്ദർശിച്ചു     മൂന്നാർ  മഹാപ്രളയത്തിനുശേഷം അണക്കെട്ടുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മന്ത്രി എം എം മണി മാട്ടുപ്പെട്ടി അണക്കെട്ട‌് സന്ദർശിച്ചു. വൈദ്യുതി ഉൽപാദനവുമായി ബന്ധപ്പെട്ട് പവർ ഹൗസ്, ഓഫീസ് എന്നിവയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.      എസ് രാജേന്ദ്രൻ എംഎൽഎ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തോമസ് എബ്രഹാം, ഡാം സേഫ്റ്റി ഓഫീസർ ജോർജ് ജോയി, പള്ളിവാസൽ പവർ ഹൗസ് അസിസ്റ്റന്റ‌് എക്സിക്യൂട്ടീവ് എൻജിനിയർ ബിജു ആഡ്രൂസ് ജോർജ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി ശശികുമാർ , മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് മന്ത്രി പള്ളിവാസൽ പവർ ഹൗസ് സന്ദർശിച്ചു.         Read on deshabhimani.com

Related News