കാന്തല്ലൂർ വേട്ടക്കാരൻ മലനിരകളിൽ നീലക്കുറിഞ്ഞി വസന്തം

കാന്തല്ലൂർ വേട്ടക്കാരൻ കോവിൽമലനിരകളിൽ വ്യാപകമായി പൂവിട്ട നീലക്കുറിഞ്ഞി


     മറയൂർ മറയൂർ, കാന്തല്ലൂർ മേഖലകളിൽ എത്തുന്ന സഞ്ചാരികൾക്ക് നിറക്കാഴ്ചയായി വേട്ടക്കാരൻ കോവിലിൽ മലനിരകളിൽ നീലവസന്തം. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട‌്. കാന്തല്ലൂർ ടൗണിൽ നിന്നും ജീപ്പിൽ നാലുകിലോമീറ്റർ അകലെ വേട്ടക്കാരൻ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാൻ കഴിയാത്തവർക്ക് പട്ടിശ്ശേരി, കീഴാന്തൂർ, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും.  തമിഴ്നാട്ടിൽനിന്നും നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. മൂന്നാറിൽ നിന്നും ചെറുവണ്ടികൾക്ക് മാട്ടുപ്പെട്ടി, തെൻമല വഴി മറയൂരിലെത്താൻ കഴിയും.കൂടാതെ മൂന്നാർ എൻജിനിയറിങ്‌ കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരിൽ നിന്നും പെരിയ വരൈ വരെ ബസ് സർവീസും ആരംഭിച്ചിട്ടുണ്ട്.       Read on deshabhimani.com

Related News