ചിറ്റാറ്റുകരയിൽ ദുരിതബാധിതരെ ബുദ്ധിമുട്ടിക്കുന്നതായി പരാതിപറവൂർ പ്രളയദുരിതബാധിതർക്ക് സർക്കാർ തീരുമാനിച്ച ധനസഹായം കൈമാറുന്നതിൽ ചിറ്റാറ്റുകര പഞ്ചായത്ത് നടപടിക്രമങ്ങൾ അട്ടിമറിക്കുന്നതായി പരാതി. ദുരന്തം നേരിട്ട വീടുകളിൽ ജനപ്രതിനിധിയും ബിഎൽഒയും നേരിട്ടെത്തി ബാങ്ക് അക്കൗണ്ട‌് വിവരങ്ങൾ ശേഖരിക്കുന്നതിനും തുടർന്ന് സഹായമായി പ്രഖ്യാപിച്ച 10,000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുമാണ് സർക്കാർതീരുമാനം. ചിറ്റാറ്റുകര പഞ്ചായത്തിൽ ചില വാർഡുകളിൽ ഒരുകേന്ദ്രം നിശ്ചയിച്ച് ദുരന്തബാധിത കുടുംബാംഗങ്ങൾ അവിടെയെത്തി വിവരങ്ങൾ കൈമാറണമെന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. ഇത്തരം ചില കേന്ദ്രങ്ങളിൽ എംഎൽഎയുടേതെന്നുപറഞ്ഞ് കിറ്റും നൽകുന്നുണ്ട്. വീടുകൾ ശുചീകരിക്കുന്ന സമയത്ത്  ആളുകൾ നിശ്ചിത കേന്ദ്രത്തിലെത്തണമെന്ന നിലപാട് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. ജനദ്രോഹപരമായ ഇത്തരം നടപടികൾ തിരുത്തി സർക്കാർതീരുമാനം നടപ്പാക്കാൻ തയ്യാറാകണമെന്ന് സിപിഐ എം ചിറ്റാറ്റുകര ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി എസ് രാജൻ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News