നടീൽ ഉത്സവം സംഘടിപ്പിച്ചുവൈറ്റില ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി സിപിഐ എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നടീൽ ഉത്സവം വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. കെ ഡി വിൻസന്റ് ഉദ്ഘാടനംചെയ്തു. അഡ്വ. എ എൻ സന്തോഷ്, ടി മായാദേവി, സി കെ കനീഷ്, കെ എ അഭിലാഷ്, കെ പി അനിൽകുമാർ, പി പി മുരുകേശൻ, സിമി ബിനൽ, ദീപിക രാമചന്ദ്രൻ, വത്സലാ വസന്തകുമാർ എന്നിവർ സംസാരിച്ചു. വൈറ്റില ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നടീൽ ഉത്സവം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ‌്മണി ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയം ഗങ്ങളായ കെ കെ ശിവൻ, കെ എൻ ദാസൻ, ലോക്കൽ സെക്രട്ടറി പി ബി വത്സലൻ കൗൺസിലർ പി എസ് ഷൈൻ, പി ആർ സത്യൻ, രജിനി വിശ്വനാഥൻ, പി ബി സുധീർ, പി ബി സുരേന്ദ്രൻ, പി പി രാധാകൃഷ്ണൻ, റെനി ഉണ്ണി എന്നിവർ സംബന്ധിച്ചു.   Read on deshabhimani.com

Related News