പുനരധിവാസം ഏകോപിപ്പിക്കും: ഇന്നസെന്റ്അങ്കമാലി പ്രളയക്കെടുതിക്കിരയായവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമൊരുക്കുമെന്ന് ഇന്നസെന്റ് എം പി അറിയിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും രാഷ്ട്രീയ പാർട്ടികളേയും സന്നദ്ധ പ്രവർത്തകരേയും പങ്കെടുപ്പിച്ച‌് യോഗങ്ങൾ വിളിക്കും. കുന്നത്തുനാട് താലൂക്കുതല യോഗത്തോടെ ഇതിന് തുടക്കമായി. പഞ്ചായത്തടിസ്ഥാനത്തിലും തുടർയോഗങ്ങൾ ചേരും. ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങുന്നവരുടെ സുഗമമായ പുനരധിവാസം ഉറപ്പാക്കുകയാണ് അടിയന്തരകടമ. വീടുകൾ വൃത്തിയാക്കൽ, പരിസര ശുചീകരണം, പകർച്ചവ്യാധികളെ പ്രതിരോധിക്കൽ, കുടിവെള്ള ലഭ്യതയും വൈദ്യുതിയും ഉറപ്പാക്കൽ, അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തൽ എന്നിവയാണ് പ്രാദേശികാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യുക. കേരളത്തിനകത്തും പുറത്തും നിന്നുമായി  സഹായങ്ങൾ സമാഹരിക്കും. വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ എം പി സന്ദർശിച്ചു. Read on deshabhimani.com

Related News