കൊച്ചി മെട്രോയ്ക്ക് ഇന്ന‌് ഒന്നാം പിറന്നാള്‍കൊച്ചി കൊച്ചി മെട്രോയ്ക്ക് ഞായറാഴ്ച ഒന്നാം പിറന്നാൾ. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്ക് ഇന്ന‌് തുടക്കമാകും. പകൽ 11ന് ഇടപ്പള്ളി സ്റ്റേഷനിൽ ഒരുക്കുന്ന ഭീമൻ കേക്ക് മെട്രോ പദ്ധതിപ്രദേശത്തെ ജനപ്രതിനിധികളും കെഎംആർഎൽ എംഡി എ പി എം മുഹമ്മദ് ഹനീഷും ചേർന്ന് മുറിക്കും. തുടർന്ന് മാന്ത്രികൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന ‘ടൈം ട്രാവൽ മാജിക് മെട്രോ’ എന്ന മാന്ത്രിക പരിപാടിയും ഉണ്ടാകും. തുടർന്ന‌് മെട്രോ സംവിധാനത്തിന്റെ ഭാഗമായ കുടുംബശ്രീ, കൊച്ചി മെട്രോ സ‌്പെഷ്യൽ പൊലീസ് തുടങ്ങിയ വിഭാഗങ്ങളെ ആദരിക്കും. ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ സർവീസ് ഞായറാഴ്ച രാവിലെ ഒരു മണിക്കൂർ നേരത്തെ ഏഴിന് ആരംഭിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ മെട്രോ സ്റ്റേഷനുകളിൽ വൈദ്യുതി ദീപാലങ്കാരങ്ങൾ ഏർപ്പെടുത്തി. 19 ന് ‘ഫ്രീ റൈഡ് ഡേ’ എന്ന പേരിൽ സൗജന്യയാത്രയും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ ദീർഘനാളായി കാത്തിരുന്ന പ്രതിമാസ പാസ്, പ്രതിദിന പാസ് എന്നിവ ജൂലൈ 15നു മുമ്പ‌് നടപ്പാക്കും. ഈ മാസം 30 വരെ കൊച്ചി വൺ കാർഡ് എടുക്കുന്നവർ ഇഷ്യു ഫീസ് ആയ 237 രൂപ നൽകേണ്ടതില്ല. തിങ്കളാഴ്ച വരെ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഭാഗ്യനറുക്കെടുപ്പിൽ പങ്കെടുക്കാനും അവസരമുണ്ട്. 2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മെട്രോ ഉദ്ഘാടനംചെയ്തത്. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു ആദ്യ സർവീസ്. ഒക്ടോബറിൽ മഹാരാജാസ് കോളേജ് വരെ നീട്ടിയ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. 2019 ജൂണിൽ തൈക്കൂടം വരെയും നാലു മാസത്തിനുള്ളിൽ പേട്ട വരെയും എത്തിക്കാൻ കഴിയുന്ന രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നത്. Read on deshabhimani.com

Related News