‘വർഗീയത തുലയട്ടെ, അഭിമന്യു ചോര കൊണ്ടെഴുതി വച്ചത് ’ പ്രകാശനംചെയ‌്തു

ചിന്ത പബ്ലിക്കേഷന്റെ ‘വർഗീയത തുലയട്ടെ, അഭിമന്യു ചോരകൊണ്ടെഴുതി വച്ചത്‌’ എന്ന പുസ്‌തകം കിഷോർ കുമാറിനു നൽകി എം സ്വരാജ്‌ എംഎൽഎ പ്രകാശനംചെയ്യുന്നു


അഭിമന്യുവിന്റെ ധീരരക്തസാക്ഷിത്വത്തിന്റെ വീരസ്മരണയിൽ അക്ഷരകേരളത്തിന്റെ  വാക്യാഞ്ജലി. ചിന്ത പബ്ലിക്കേഷൻ ഒരുക്കിയ  ‘വർഗീയത തുലയട്ടെ, അഭിമന്യു ചോര കൊണ്ടെഴുതി വച്ചത് ’ എന്ന പുസ്തകം മുൻ ഇന്ത്യൻ  ഫുട്ബോൾടീം ക്യാപ്റ്റൻ കിഷോർ കുമാറിനുനൽകി എം സ്വരാജ് എംഎൽഎ പ്രകാശനംചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എളമരം കരീം എംപി, പി എം മനോജ്, കെഇഎൻ, സുനിൽ പി ഇളയിടം, എം എ ബേബി, എൻ സുകന്യ, പ്രീജിത്ത് രാജ്, എൻ പ്രഭാകരൻ, ഹമീദ് ചേന്ദമംഗലൂർ, എം ബി രാജേഷ്, റഷീദ് ആനപ്പുറം, സൈമൺ ബ്രിട്ടോ, സി പി അബൂബക്കർ, ടി എം തോമസ് ഐസക്, വി പി സാനു, കെ ടി ജലീൽ, കെ ജെ തോമസ്, വി വി പ്രകാശൻ, ടി വി രാജേഷ്, ജയ്ക് സി തോമസ്, ആർ സാംബൻ, ടി പത്മനാഭൻ, എ എസ് ജിബിന, ജൂലി, സീനാ ഭാസ്കർ, അനുരാഗ് ശശീന്ദ്രൻ എന്നിവരുടെ ലേഖനങ്ങളും അഭിമന്യുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റുകളും ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകം രക്തസാക്ഷിത്വം  വൃഥാവിലാവില്ലെന്ന ഉറച്ച പ്രഖ്യാപനത്തിന്റെ നേർസാക്ഷ്യമാണ‌്. എം സി സുരേന്ദ്രൻ, പി വാസുദേവൻ, കാരായി രാജൻ, കെ എസ് അരുൺകുമാർ, കെ വി കിരൺ രാജ്, കെ ടി അഖിൽദാസ്, യു കെ പീതാംബരൻ, പി കെ അനിൽകുമാർ എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com

Related News