സ്വകാര്യ തരിശ്ശുഭൂമിയിലും പഞ്ചായത്തിന് കൃഷിയിറക്കാം: മന്ത്രികാലടി കേരളത്തിൽ മൂന്നുലക്ഷം ഹെക്ടറിൽക്കൂടി നെൽകൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. തരിശ്ശിട്ടിരിക്കുന്ന ഭൂമിയിൽ പഞ്ചായത്തിന് ഉടമയ്ക്ക് നോട്ടീസ് നൽകി 15 ദിവസത്തിനകം കൃഷി ആരംഭിക്കാമെന്നും മന്ത്രി പറഞ്ഞു. മിനി സിവിൽസ്റ്റേഷനിൽ കാലടി കൃഷിഭവൻ  പ്രവർത്തനോദ‌്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. കൃഷി ഓഫീസർ  ശ്രീലേഖ, പഞ്ചായത്ത് പ്രസിഡന്റ് കെ തുളസി, ജോസ് തെറ്റയിൽ, ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി  പോൾ, വാലസ് പോൾ, മാത്യൂസ് കോലഞ്ചേരി, എം ടി വർഗീസ്, കെ സി  ബേബി, ടി പി ജോർജ‌്, പി കെ  കുഞ്ഞപ്പൻ, എം കെ  വിജയൻ, സൽമ സിദ്ദിഖ് എന്നിവർ സംസരിച്ചു. Read on deshabhimani.com

Related News