കടവന്ത്ര ഡിഡി വ്യാപാർഭവനിൽ പുഴുക്കൾ നുരയ‌്ക്കുന്നുവൈറ്റില  കടവന്ത്ര ഡിഡി വ്യാപാർഭവനിൽ പ്രവർത്തിക്കുന്നമുന്നൂറിൽപ്പരം കച്ചവടസ്ഥാപനങ്ങളിലെ മാലിന്യങ്ങൾ നഗരസഭ നീക്കംചെയ്തിട്ട് രണ്ടുമാസമായി. പുഴുക്കൾ നുളച്ചുപൊങ്ങുന്ന മാലിന്യങ്ങൾ ക്യാരിബാഗിൽ പൊതിഞ്ഞ് താഴെ കൂട്ടിയിട്ടിരിക്കുകയാണ്.  രാത്രി തെരുവുനായ്ക്കൾ കടിച്ചുകീറുന്ന ക്യാരിബാഗിലെ മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം കാരണം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്റർ, ഡെന്റൽ ഹോസ്പിറ്റൽ മുതലായ സ്ഥാപനങ്ങളിലേക്ക്  ആളുകൾക്ക് വരാൻ കഴിയുന്നില്ല. രണ്ടുമാസം മുമ്പ് നഗരസഭാ ജീവനക്കാർ എല്ലാ ദിവസവും കടകളിൽനിന്ന് മാലിന്യങ്ങൾ ശേഖരിച്ച് ലോറിയിൽ കൊണ്ടുപോയിരുന്നു. ഇതിന് കച്ചവടക്കാർ പ്രതിഫലവും നൽകിയിരുന്നു. മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരസഭാ അധികൃതർ ഉദാസീനത ഉപേക്ഷിച്ച് അതതുദിവസത്തെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്ന് കച്ചവടക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News