വായനശാല കലോത്സവം തുടങ്ങികോലഞ്ചേരി പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല കലോത്സവം 2018 പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജേക്കബ് സി മാത്യു അധ്യക്ഷനായി. സെക്രട്ടറി കെ എം മഹേഷ് , പി ജി സജീവ്, ടി സി ശിവശങ്കരൻ, എം കെ പ്രസാദ്, കെ എം മനോജ്, സാബു പൈലി, പി എം മഹേഷ് എന്നിവർ സംസാരിച്ചു. കഥാരചന, കവിതാരചന, ഉപന്യാസ രചന, പെൻസിൽ ചിത്രരചന എന്നീ ഇനങ്ങളിലായി എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മത്സരം നടന്നു. ഞായറാഴ്ച ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ക്വിസ്സ് മത്സരവും  5ന് 40 വിഭാഗങ്ങളിയായി 800 ലധികം മത്സരാർഥികൾ പങ്കെടുക്കുന്ന കലാമത്സരങ്ങളും നടക്കും  .   Read on deshabhimani.com

Related News