മയക്കുമരുന്നു ഗുണ്ടാസംഘം കെഎസ്ഇബി ജീവനക്കാരന്റെ വീട് അടിച്ചുതകർത്തുപള്ളുരുത്തി പള്ളുരുത്തിയിൽ മയക്കുമരുന്നു ഗുണ്ടാസംഘം കെഎസ്ഇബി ജീവനക്കാരന്റെ   വീട് അടിച്ചുതകർത്തു. നമ്പ്യാപുരം ജങ്ഷനിൽ ചിറ്റുപറമ്പിൽ നവാബിന്റെ വീടാണ് ഞായറാഴ്ച്ച രാത്രി ഇരുപതോളം വരുന്ന ഗുണ്ടകൾ അടിച്ചു തകർത്തത്. നവാബിന്റെ ബന്ധു മജീദിന്റെ മകൻ മൻസൂറും സുഹൃത്ത് മുനീറും വീട്ടിലേക്ക് വരുന്നവഴി  അതിവേഗത്തിൽവന്ന ബൈക്ക് യാത്രികരോട‌് ഹെഡ‌് ലൈറ്റ‌് ഇടാൻ ആവശ്യപ്പെട്ടതാണ് സംഭവത്തിനു തുടക്കമായത്. മദ്യലഹരിയിൽ ബൈക്കിലെത്തിയ യുവാക്കൾ   മൻസൂറിനെയും മുനീറിനെയും അസഭ്യം പറഞ്ഞു‌ മർദിച്ചു. ഇവരെ പേടിച്ച് ഇരുവരും നവാബിന്റെ വീട്ടിൽ രക്ഷതേടി. പിന്തുടർന്നെത്തിയവർ  മൻസൂറിനെയും മുനീറിനെയും മർദിക്കുന്നതുകണ്ട‌്  മജീദ് വീട്ടുമുറ്റത്തേക്ക് ഓടിയെത്തി.  ഗുണ്ടാസംഘം മജീദിന്റെ കാലിൽ കമ്പിക്ക് കുത്തി പരിക്കേൽപ്പിച്ചു. മജീദും മകനും സംഭവത്തെക്കുറിച്ച‌് പൊലീസിൽ പരാതിപ്പെടാനും ആശുപത്രിയിലേക്കുമായി  പോയപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്. ഗുണ്ടാ സംഘം ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി ഗേറ്റ് തകർത്തു. വീടിന്റെ ജനൽ അടിച്ചുതകർത്തു. വാതിലിനും കേടുപാടുകളുണ്ട‌്. സംഭവം നടക്കുമ്പോൾ നവാബ്  ജോലിക്ക് പോയിരുന്നു. നവാബിന്റെയും മജീദിന്റെയും ഭാര്യമാരും കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഇവരെ അസഭ്യം പറഞ്ഞ് അകത്തുകയറി ആക്രമിക്കാൻ മുതിർന്ന സംഘത്തെ തടയാൻ ശ്രമിച്ച അയൽവാസിയുടെ തലയ്ക്ക് ഇഷ്ടികയ‌്ക്ക് ഇടിച്ചു. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50,000 രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് നവാബ് പറയുന്നു. സംഭവത്തിൽ പള്ളുരുത്തി പൊലീസ് കമ്പന്തോടത്ത് നിവിൻ സേവ്യർ എന്നയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.   Read on deshabhimani.com

Related News