അവശ്യസാധനങ്ങൾ വിതരണം ചെയ‌്ത‌് പൊലീസ‌് സംഘംആലുവ എറണാകുളം റൂറൽ ജില്ലയിൽ  പുനരധിവാസ പ്രവർത്തകർക്ക‌് ഇനിയും എത്തിച്ചേരാനാകാത്ത ഉൾനാടൻ പ്രദേശങ്ങളിലും കോളനികളിലും റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ നായർ  അവശ്യസാധനങ്ങൾ വിതരണം ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ കാര്യമായി നടക്കാത്ത സ്ഥലങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ ആലുവ ഡിവൈഎസ‌്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ കണ്ടെത്തിയാണ‌്  പൊലീസ് സമാഹരിച്ച അരി, പലചരക്ക്, സ്റ്റേഷനറി സാധനങ്ങൾ, തുണിത്തരങ്ങൾ എന്നിവ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ‌്പി കെ എസ് ഉദയഭാനുവിന്റെ  മേൽനോട്ടത്തിൽ ഏകദേശം 1100 ഓളം കിറ്റുകളിലാക്കിയാണ‌് വിതരണംചെയ‌്തത‌്.   Read on deshabhimani.com

Related News