തൊഴിലാളികൾ പ്രകടനം നടത്തികളമശേരി ദേശീയ മോട്ടോർ വാഹന പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികൾ കളമശേരി പ്രീമിയർ കവലയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു.കെ.കെ കരീം അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സുമേഷ് പത്മൻ, എ എം യൂസഫ് ,മുജീബ് റഹ‌്മാൻ(സിഐടിയു), താരാനാഥ്, സഫീക് (എൻടിയുസി) തുടങ്ങിയവർ സംസാരിച്ചു. വൈറ്റില ദേശീയ വാഹനപണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികൾ പൂണിത്തുറയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പേട്ട  ജങ‌്ഷനിൽ ചേർന്ന യോഗത്തിൽ സിഐടിയു  നേതാക്കളായ വി പി ചന്ദ്രൻ, കെ  പി ബിനു, എ എൻ കിഷോർ, കെ വി സുനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News