മാർക്‌‌സിന്റെ ജന്മവാർഷികം: അങ്കമാലിയിൽ സെമിനാർഅങ്കമാലി > മാർക്‌സിന്റെ 200 ‐ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് മാർക്‌സിസം ഇന്ന് എന്ന വിഷയത്തിൽ അങ്കമാലി എ പി കുര്യൻ സ്മാരക സിഎസ്എ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വി ടി സ്മാരക ട്രസ്റ്റും, സിഎസ്എ ലൈബ്രറിയും സംയുക്തമായി ഒരുക്കിയ സെമിനാറിൽ വിഷയം അവതരിപ്പിച്ച് ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനംചെയ്തു.  വി ടി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം തോമസ് മാത്യു അധ്യക്ഷനായി.  ട്രസ‌്റ്റ‌്സെക്രട്ടറി കെ എൻ വിഷ്ണു സ്വാഗതവും, ജോയിന്റ് സെക്രട്ടറി എ എസ് ഹരിദാസ് നന്ദിയും പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, താലൂക്ക‌് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഷാജി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News