ദുരിതാശ്വാസം എളങ്കുന്നപ്പുഴയിൽ അനർഹരെ പട്ടികയിൽ തിരുകിക്കയറ്റിയതായി ആരോപണംവൈപ്പിൻ എളങ്കുന്നപ്പുഴയിൽ പ്രളയ ദുരിതാശ്വാസം തട്ടിയെടുക്കാൻ അനർഹരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണിക്കൃഷ്ണന്റെ വാർഡായ അഞ്ചിൽ ഇതിനകം രണ്ട് ലിസ്റ്റുകൾ തയ്യാറാക്കിയതാണ‌് ആരോപണം. വാർഡിൽനിന്ന‌് ആദ്യം ലഭിച്ച ലിസ്റ്റിൽ 68 പേരാണ് ഉണ്ടായിരുന്നത്. പിന്നീടത് 215 ആയി. തഹസിൽദാർ പ്രത്യേക സ്ക്വാഡുകൾ മുഖേന പരിശോധന നടത്തിയതോടെ ഇത‌് 90 ആയി കുറഞ്ഞു. എന്നാൽ, ഈ വാർഡിൽ 35 വീടുകളിൽ മാത്രമാണ് വെള്ളംകയറിയതെന്ന‌് നാട്ടുകാർ പറയുന്നു. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും പലരും ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട്. ഡിഎൽഒമാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് ക്രമക്കേടുകൾ  നടത്തിയതെന്നാണ‌് ആരോപണം. വെള്ളിയാഴ്ചയും സ്ക്വാഡ് പരിശോധന നടത്തുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. രണ്ടംഗങ്ങളുള്ള നാലു സ്ക്വാഡാണുള്ളത‌്. Read on deshabhimani.com

Related News