ആദർശ‌് സ‌്പെഷ്യൽ സ‌്കൂളിൽ സംഗീതംനിറച്ച‌് അലക‌്സ‌് പോൾകുരീക്കാട്  ആദർശ് സ്പെഷ്യൽ സ‌്കൂളിലെ കുട്ടികൾക്കായി സംഗീതസംവിധായകൻ അലക്സ് പോൾ ഒരുക്കിയ മ്യൂസിക് തെറാപ്പി  വിദ്യാർഥികളുടെ മനംകവർന്നു. ശാരീരിക പരിമിതികൾ  മറന്ന‌് അവർ പാട്ടിൽ അലിഞ്ഞത് അധ്യാപകർക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.  പരിമിതികൾ മറന്നുനിന്ന കുട്ടികളിൽ സംഗീതത്തിന്റെ കരുത്തുനിറച്ചാണ‌് അലക്സ് പോളിന്റെ നേതൃത്വത്തിൽ നടത്തുന്ന സീക്രട്ട് ഓഫ് മ്യൂസിക് മൈൻഡ് എക്സ്പാൻഷൻ പ്രോഗ്രാം അവസാനിപ്പിച്ചത്.  ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും അടക്കം മുന്നൂറ്റമ്പതോളം പേരാണ‌് മൂന്നുമണിക്കൂറോളം നീണ്ട മ്യൂസിക് തെറാപ്പിയിൽ പങ്കെടുത്തത്.  കുസാറ്റ് വൈസ് ചാൻസലർ ഡോ. ഡോ. ജെ ലത ഉദ്ഘാടനം ചെയ്തു.  സതീഷ‌് കുമാർ, ബിൻസി മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News