മിനിസിവിൽസ‌്റ്റേഷനിൽ നിർമാണജോലികൾ തുടങ്ങികോതമംഗലം എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്നും 83 ലക്ഷം രൂപ ചെലവഴിച്ച‌്  മിനിസിവിൽസ്‌റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷയായി. കൗൺസിലർമാരായ കെ എ നൗഷാദ്, കെ വി തോമസ്‌, ടീന മാത്യു, ഉണ്ണിക്കൃഷ്ണൻ, ഹരി എൻ വൃന്ദാവൻ, പ്രിൻസി എൽദോസ്, ജോജൻ പീറ്റർ, മോട്ടി മയൂരി, സേവി, പ്രിൻസ്, തഹസിൽദാർ എം ഡി ലാ ലൂ, എഇഒ പി എൻ അനിത, കെ പി മോഹനൻ, കെ കെ ടോമി തുടങ്ങിയവർ പങ്കെടുത്തു. മിനിസിവിൽ സ്‌റ്റേഷനിലേക്ക് കോതമംഗലത്തെ സർക്കാർ ഓഫീസുകൾ മാറ്റുന്നതിന്റെ ഭാഗമായിട്ടുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.   Read on deshabhimani.com

Related News