മുത്തൂറ്റ‌് ഫിനാൻസ‌് പണിമുടക്ക‌്: സമരസഹായസമിതി രൂപീകരിച്ചുകൊച്ചി മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ വ്യാഴാഴ‌്ച ആരംഭിക്കുന്ന അനിശ‌്ചിതകാല പണിമുടക്കിനു മുന്നോടിയായി ജില്ലാ സമരസഹായസമിതി രൂപീകരിച്ചു. സമരസമിതി രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഉദ‌്ഘാടനം ചെയ്തു. അഡ്വ. എം അനിൽകുമാർ അധ്യക്ഷനായി. കെ വി മനോജ് (ചെയർമാൻ), കെ എം അഷ്റഫ് (കൺവീനർ), അഡ്വ. എം അനിൽകുമാർ, എസ‌് കൃഷ്ണമൂർത്തി, കെ എ അലി അക്ബർ, ഒ സി ജോയ‌് (വൈസ‌് ചെയർമാന്മാർ), കെ വി ബെന്നി, സുമേഷ് പത്മൻ, സുശീൽകുമാർ, ഉദയകുമാർ (ജോ. കൺവീനർമാർ) എന്നിവർ ഭാരവാഹികളായി 101 അംഗ സമരസഹായസമിതി രൂപീകരിച്ചു. നോൺ ബാങ്കിങ്‌ ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് സെക്രട്ടറി  നിഷ കെ ജയൻ സ്വഗതവും ട്രഷറർ ശരത് ബാബു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News