ആലുവ മെട്രോ സ്‌റ്റേഷനിലെ പടിഞ്ഞാറേ കവാടം തുറന്നുആലുവ കൊച്ചി മെട്രോ ആലുവ സ്‌റ്റേഷനിലെ പടിഞ്ഞാറുഭാഗത്തെ കവാടം തുറന്നു. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഡയറക്ടർമാരായ തിരുമൻ അർജുനൻ, ഡി കെ സിൻഹ, കെ ആർ കുമാർ എന്നിവർ ചേർന്ന് ഗേറ്റ് തുറന്നുകൊടുത്തു. ബൈപാസ് മേൽപ്പാലത്തിന്റെ പടിഞ്ഞാറുഭാഗത്താണ് കവാടം. പടിഞ്ഞാറുഭാഗത്തെ സർവീസ്റോഡ്‌വഴി ഇവിടെയെത്താൻ കഴിയും. കവാടത്തിൽനിന്ന് സ്‌റ്റേഷനിലേക്ക് ദേശീയപാതയ‌്ക്കു കുറുകെ നടപ്പാലമാണ് നിർമിച്ചിട്ടുള്ളത്. അതുവഴിയാണ് സ്‌റ്റേഷനിലേക്ക് കടക്കുന്നത്. പുതിയ കവാടം തുറന്നതോടെ സ്‌റ്റേഷനിലെ പ്രധാന കവാടത്തിലെ തിരക്കു കുറയും. Read on deshabhimani.com

Related News