ഓണക്കോടിക്കുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്  തുറവൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കുരുന്നുകൾ. ചൂർണിമംഗലം എൽപി സ‌്കൂളിലെ വിദ്യാർഥികളാണ് സ‌്കൂളിലെ ഓണാഘോഷങ്ങൾ ഒഴിവാക്കിയും സ്വന്തം വീടുകളിൽ നിന്നുമായും തുക കണ്ടെത്തിയത് .രണ്ടാം ക്ലാസ് വിദ്യാർഥിനിയായ കരുണ ഉദയകുമാറിന്റെ നേതൃത്വത്തിലായിരുന്നു സമാഹരണം. മാതാപിതാക്കളോട് തങ്ങൾക്ക് ഈ വർഷം ഓണക്കോടി വേണ്ടെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കായി നൽകണമെന്നുമാണ് ഈ മിടുക്കികൾ ആവശ്യപ്പെട്ടത്. ഇങ്ങനെ സമാഹരിച്ച പണം സ‌്കൂളിലെ അധ്യാപകരെ ഏൽപ്പിച്ചു. പരിപാടികൾക്കായി അടുത്ത ദിവസം അരൂർ മണ്ഡലത്തിൽ എത്തിച്ചേരുന്ന മന്ത്രി ജി സുധാകരന് തുക കൈമാറുമെന്ന് പ്രധാനാധ്യാപിക വി ആർ മഹിളാമണി പറഞ്ഞു. Read on deshabhimani.com

Related News