ആലപ്പുഴയിൽ 25 ക്യാമ്പുകളിലായി 1702 പേർ    ആലപ്പുഴ പ്രളയത്തിന് ശേഷം ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 25 ക്യാമ്പുകൾ. 486 കുടുംബങ്ങളിലെ 1702 പേരാണ് ഈ ക്യാമ്പുകളിലുള്ളത്. വീടുകളിൽനിന്ന‌് വെള്ളമിറങ്ങാത്തവരും വീടുകൾ ഇല്ലാതായവരുമാണ് ക്യാമ്പുകളിൾ കഴിയുന്നത‌്. അമ്പലപ്പുഴ താലൂക്കിൽ നാലു ക്യാമ്പിലായി 73 കുടുംബങ്ങളിലെ 247 പേരും അമ്പലപ്പുഴയിൽ തന്നെ പ്രവർത്തിക്കുന്ന കുട്ടനാട് താലൂക്കിന്റെ  മൂന്ന് ക്യാമ്പിൽ 103 കുടുംബങ്ങളിലെ 442 പേരും ചേർത്തല താലൂക്കിൽ പ്രവർത്തിക്കുന്ന ഒരു ക്യാമ്പിൽ 102  കുടുംബങ്ങളിലെ 325 പേരും താമസിക്കുന്നു.  മാവേലിക്കരയിൽ ഒരു ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലെ ഏഴുപേരും ചെങ്ങന്നൂരിൽ 11 ക്യാമ്പിലായി 131 കുടുംബങ്ങളിലെ 448 പേരും താമസിക്കുന്നു. കുട്ടനാട് ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. 36 കുടുംബങ്ങളിലെ 98 പേരാണ് ഇവിടെയുള്ളത്. കാർത്തികപ്പള്ളിയിൽ നാലുക്യാമ്പിലായി 39 കുടുംബങ്ങളിലെ 135 പേരാണുള്ളത്. കുട്ടനാട്ടിൽ 159 ഭക്ഷണകേന്ദ്രങ്ങളെ 13150 പേർ ആശ്രയിക്കുന്നു. Read on deshabhimani.com

Related News