7 സെന്റ് ഭൂമി സൗജന്യമായി നൽകി ഡിവൈഎഫ്‌ഐ മുൻ നേതാവ് മാവേലിക്കര ഏഴ‌് സെന്റ് ഭൂമി നിർധനരായ രണ്ട‌് സ‌്ത്രീകൾക്ക് സൗജന്യമായി നൽകി മുൻ ഡിവൈഎഫ്‌ഐ നേതാവ് മാത‌ൃകയായി. ഡിവൈഎഫ്‌ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും എസ്എഫ്‌ഐ പെരിനാട് ഏരിയ മുൻ ജോയിന്റ് സെക്രട്ടറിയുമായ ചെട്ടികുളങ്ങര കൊയ‌്പ്പള്ളി കാരാഴ‌്മ കരിയത്ത് രാജീയത്തിൽ ജെ ആർ ദേവരാജപ്പണിക്കരാണ് തന്റെ വീടിനോട് ചേർന്നുള്ള ഭൂമി സൗജന്യമായി നൽകിയത്.  ക്യാൻസർ ബാധിച്ച‌് മരിച്ച പുഷ‌്പന്റെ ഭാര്യ മണിയമ്മയ‌്ക്ക് മൂന്ന‌് സെന്റും അവിവാഹിതയും നിരാലംബയുമായ കരിയത്ത് വീട്ടിൽ രാധയ‌്ക്ക് മൂന്ന‌് സെന്റുമാണ് നൽകിയത്. കൂടാതെ ഇരുവർക്കും വീട്ടിലേക്ക് വഴിക്കായി ഒരു സെന്റും നൽകി. മുതുകുളം സ്വദേശിനിയായ മണിയമ്മ ഭർത്താവ് പുഷ‌്പനും ആറുമക്കൾക്കുമൊപ്പം വർഷങ്ങളായി ബംഗളൂരുവിലായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന പുഷ‌്പന്റെ മരണശേഷം മണിയമ്മ കുഞ്ഞുങ്ങളുമായി നാളുകളായി കൊയ‌്പ്പള്ളി കാരാഴ‌്മയിൽ വാടകയ‌്ക്ക് താമസിക്കുകയായിരുന്നു. സജീവ സംഘടനാപ്രവർത്തനത്തിൽ തുടരവേ വിദേശത്ത‌് ജോലിക്കുപോയ ദേവരാജൻ പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷം 27 വർഷമായി അസമിൽ ഒരു സ്വകാര്യകമ്പനിയുടെ ജനറൽ മാനേജരായി ജോലിചെയ്യുകയാണ‌്. ഭാര്യ ജയ ഡി പണിക്കർ സിപിഐ എം കൊയ‌്പ്പള്ളികാരാഴ‌്മ ബി ബ്രാഞ്ചംഗമാണ്. കഴിഞ്ഞദിവസം കൊയ‌്പ്പള്ളികാരാഴ‌്മയിൽ നടന്ന എം കുട്ടപ്പൻ അനുസ‌്മരണവേദിയിൽവച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌്ഗം അംഗം എം സത്യപാലൻ ഭൂമിയുടെ രേഖകൾ മണിയമ്മയ‌്ക്കും രാധയ‌്ക്കും കൈമാറി.   Read on deshabhimani.com

Related News