മാവേലിക്കരയിൽ പ്രവർത്തനം ഊർജിതം മാവേലിക്കര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ മാവേലിക്കരയിൽ ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നതായി ആർ രാജേഷ് എംഎൽഎ പറഞ്ഞു. മണ്ഡലാടിസ്ഥാനത്തിൽ രണ്ട‌് കേന്ദ്രങ്ങളിലായാണ് ധനസമാഹരണം. 14ന് രാവിലെ 9.30ന് മാവേലിക്കര നഗരസഭ, തെക്കേക്കര തഴക്കര പഞ്ചായത്തുകൾ ചേർന്ന് മാവേലിക്കര ടൗൺഹാളിലും വള്ളികുന്നം പാലമേൽ താമരക്കുളം നൂറനാട് ചുനക്കര പഞ്ചായത്തുകളിലെ തുക 10.30ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലും മന്ത്രിമാരായ ജി സുധാകരനും പി തിലോത്തമനും ഏറ്റുവാങ്ങും. . 9, 10, 11, 12, 13 തീയതികളിൽ സർക്കാർ പ്രതിനിധികൾ ജനപ്രതിനിധകൾ എന്നിവർ ജനങ്ങളെ നേരിൽക്കണ്ട് അഭ്യർഥന നടത്തും. എല്ലാവർക്കും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. നൽകുന്ന തുക ചെക്കുകളും ഡ്രാഫ്റ്റുകളുമായി സ്വീകരിക്കും. ഇതിനാവശ്യമായ രസീത് റവന്യൂവകുപ്പ് നൽകുമെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News