ആരോഗ്യ ജാഗ്രതാസേന പ്രവർത്തനം തുടങ്ങി ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്തിലെ  വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധിക്കെതിരെയുള്ള ആരോഗ്യ ജാഗ്രതാസേന പ്രവർത്തനം തുടങ്ങി. എസ്എൻ ട്രസ‌്റ്റ‌് ഹയർസെക്കൻഡറി സ‌്കൂളിൽ  സജി ചെറിയാൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. പഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും സ‌്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുമാണ‌് സേനയ‌്ക്ക‌് നേതൃത്വം നൽകുന്നത‌്.  എസ്എൻ ട്രസ‌്റ്റ‌് സ‌്കൂളിലെ നാഷണൽ സർവീസ് സ‌്കീം, സ‌്കൗട്ട് ആൻഡ്  ഗൈഡ്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് തല ജീവനക്കാർ, തിരുവനന്തപുരം ഗവൺമെന്റ്‌ എൻജിനീയറിങ‌് കോളേജിലെ പി ജി വിദ്യാഥികൾ തുടങ്ങി 250 അംഗങ്ങൾ ഉൾപ്പെട്ടതാണ‌് ആരോഗ്യജാഗ്രതാ സേന.  പഞ്ചായത്തിലെ എട്ടു വാർഡുകളിൽ സേന പ്രവർത്തനത്തിന‌് തുടക്കിട്ടു. പകർച്ചവ്യാധി പ്രതിരോധ പ്രചാരണ ലഘുലേഖ വിതരണം, മരുന്നുവിതരണം, സൂപ്പർക്ലോറിനേഷൻ, സർവേ എന്നിവയാണ് സേന ഏറ്റെടുത്തത്.  ഹെൽത്ത് ഇൻസ‌്പെക്ടർ ജി സന്തോഷ് ഇറവങ്കര ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ  അധ്യക്ഷയായി. ബഹദൂർ ഖാൻ, ടി പ്രസന്നകുമാർ കെ സരസ്വതി, സാദിഖ്, രാധീഷ് കുമാർ, ദീപ വി, സ‌്മിത എസ് എന്നിവർ സംസാരിച്ചു. ഗ്രേസി സൈമൺ സ്വാഗതവും ബി ബാബു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News