സൈനികരുടെ കുടുംബങ്ങൾക്ക് സഹായം നിഷേധിച്ചതായി പരാതി ഹരിപ്പാട്  പള്ളിപ്പാട് പഞ്ചായത്തിൽ പ്രളയക്കെടുതിയിൽപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ സഹായം നിഷേധിച്ചതായി പരാതി. വാർഡംഗം ശ്രീലത ഇടപെട്ട‌്  സഹായധനം നിഷേധിച്ചതെന്നാണ‌് പരാതി.  പത്താം വാർഡിൽ താമസിക്കുന്ന അനീഷ് കേശു, മനു നായർ എന്നീ സൈനികരുടെ കുടുംബങ്ങൾക്കാണ്   ആനുകൂല്യങ്ങൾ നിഷേധിച്ചത‌്.   പള്ളിപ്പാട് പഞ്ചായത്തിനെ പ്രളയബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ക്യാമ്പുകളിൽ താമസിച്ചവരും അല്ലാത്തവരുമായ മുഴുവൻ കുടുംബാംഗങ്ങൾക്കും സഹായധനവും ഭക്ഷ്യവസ‌്തുക്കളടക്കമുള്ള സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടേയും സാധന സാമഗ്രികളും വിതരണം ചെയ്യുന്നുണ്ട‌്. ഇത‌് സൈനികരുടെ കുടുംബത്തിന‌് നിഷേധിക്കുകയായിരുന്നു.   സമൂഹമാധ്യമങ്ങളിലടക്കം വാർഡംഗത്തിനെതിരെ വലിയ  പ്രതിഷേധമാണുയർന്നിരിക്കുന്നത്. Read on deshabhimani.com

Related News